യു.എ.ഇ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മുന്‍കാലങ്ങളിലെ അതേ മാതൃകയില്‍ തന്നെ; പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു.എ.ഇ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മുന്‍കാലങ്ങളിലെ അതേ മാതൃകയില്‍ തന്നെ; പിണറായി വിജയന്‍

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മുന്‍കാലങ്ങളില്‍ നല്‍കിവരുന്ന അതേ മാതൃകയില്‍ തന്നെയാണ് ഇപ്പോഴും നല്‍കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ഇത് അപേക്ഷകര്‍ ആവശ്യപ്പെടുന്ന നിശ്ചിത കാലയളവ് രേഖപ്പെടുത്തിയാണ് നല്‍കിവരുന്നത്. ഇപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകന്‍ ഉള്‍പ്പെട്ടിരുന്നതും എന്നാല്‍, കോടതി തീര്‍പ്പുകല്‍പ്പിച്ചതും ശിക്ഷിക്കപ്പെടാത്തതുമായ കേസുകള്‍ കൂടി പരാമര്‍ശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതുമൂലം അര്‍ഹരായ പലര്‍ക്കും തൊഴിലവസരം നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍, നിയമവശം കൂടി പരിശോധിച്ച്, ഉചിതമായ മാറ്റം വരുത്താന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിൽ ഇത് സംബന്ധിച്ച സബ്മിഷന് മറുപടി നൽകി.


LATEST NEWS