ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ജാഥകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ജാഥകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

തൃശൂര്‍: ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ജാഥകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി നടത്തുന്ന ജാഥകള്‍ക്കെതിരെയാണ് പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് തൃശൂരില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോണ്‍ഗ്രസിന് എന്തൊരു അധഃപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ സമൂഹത്തെ അന്ധകാരത്തിലേക്ക് തള്ളിവിടാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു. ശബരില ഭക്തരെ കൈയേറ്റം ചെയ്തവരേയും തടഞ്ഞ് നിര്‍ത്തുവരേയും നാം ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു. ഇതിനായി പ്രത്യേക ക്രിമിനലുകളെ കൊണ്ടുവന്നിരിക്കുകയാണ് ചെയ്തത്. അവര്‍ പോലീസിനെയും മാധ്യമപ്രവര്‍ത്തകരേയും ഭക്തരേയും ആക്രമിച്ചു.മാത്രമല്ല,കേരളത്തിന്റെ മതനിരപേക്ഷ മനസ് ആര്‍ക്കും ഉലക്കാനാവില്ല. നമ്മുടെ ഒരുമയുടെ യശസ്സ് പ്രളയത്തിന്റെ സമയത്ത് ലോകമാകെ അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നയിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.കൂടാതെ,വൈക്കം ഗുരുവായൂര്‍ സത്യാഗ്രങ്ങളില്‍ പങ്കെടുത്തവര്‍ വഴി നടക്കാനും ക്ഷേത്രത്തില്‍ പങ്കെടുക്കാനും കഴിയാത്തവര്‍ മാത്രമായിരുന്നില്ലെന്നും, സവര്‍ണ വിഭാഗത്തില്‍ പെടുന്നവരും ചേര്‍ന്നാണ് ഈ പോരാട്ടങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സാഹചര്യത്തിര്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നവരില്‍ പ്രധാനിയാണ് മന്നത്ത് പത്മനാഭന്‍. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്തവരായിരുന്നില്ല എകെജിയും കൃഷ്ണപിള്ളയും കെ.കേളപ്പനുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
 


LATEST NEWS