ഹൈക്കോടതിയുടെ വിമര്‍ശനം; മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി പി കെ ഫിറോസ് പിന്‍വലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൈക്കോടതിയുടെ വിമര്‍ശനം; മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി പി കെ ഫിറോസ് പിന്‍വലിച്ചു

കൊച്ചി: ബന്ധുനിയമനം ആരോപിച്ച്‌ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഇപ്പോള്‍ നല്‍കിയ ഹര്‍ജിയുമായി മൂന്നോട്ട് പോകുന്നത് അനുചിതമാണെന്ന നിയമവിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പിന്‍വലിക്കല്‍.

അതേസമയം കേസ് താല്‍ക്കാലികമായാണ് പിന്‍വലിച്ചതെന്നും ഇത് തികച്ചും സാങ്കേതികമായ നടപടിപ്രകമം മാത്രമാണെന്നുമാണ് പി.കെ ഫിറോസിന്റെ വിശദീകരണം.

പി.കെ ഫിറോസ് കെ.ടി ജലീലിനെതിരെ സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്.  


LATEST NEWS