കൂട്ടക്കോപ്പിയടിക്ക് കൂട്ട് നിന്നതിനു പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് ഒരു ലക്ഷം രൂപ പിഴ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂട്ടക്കോപ്പിയടിക്ക് കൂട്ട് നിന്നതിനു പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് ഒരു ലക്ഷം രൂപ പിഴ

കണ്ണൂര്‍ : കൂട്ടക്കൊപ്പിയടിക്ക് കൂട്ട് നിന്നതിനു പറക്കളായിയിലെ പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് ഒരു ലക്ഷം രൂപ പിഴ. 16 ജൂണില്‍ നടന്ന ബിഎഎംഎസ് സപ്‌ളിമെന്റി പരീക്ഷയിലാണ് ഇവിടെ കൂട്ടക്കോപ്പിയടി നടന്നത്.  പറക്കളായിയിലെ പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിനാണ്  ഒരു ലക്ഷം രൂപ പിഴയും ഒപ്പം  കോളേജിലെ പരീക്ഷ കേന്ദ്രവും റദ്ദാക്കിയ നടപടി നേരിടേണ്ടി വന്നത്.  

2016 ജൂണില്‍ നടന്ന ബിഎഎംഎസ് സപ്‌ളിമെന്റി പരീക്ഷയില്‍ കൂട്ടക്കോപ്പിയടി നടന്നതായി സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോപ്പിയടിക്ക് കൂട്ടുനിന്നതിനാണ് കോളേജിന് പിഴ. കോപ്പിയടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 11000 രൂപ വീതവും പിഴയിട്ടു. വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് ഡി-ബാര്‍ ചെയ്തു.  രോഗവിജ്ഞാന്‍ ഏവം, വികൃതി വിജ്ഞാന്‍ ഒന്ന്, രണ്ട് പാര്‍ട്ടുകളിലേക്കുള്ള പരീക്ഷകളിലാണ് കൂട്ടക്കോപ്പിയടി നടന്നതായി കണ്ണൂര്‍ സര്‍വ്വകലാശാല അന്വേഷണ സംഘം കണ്ടെത്തിയത്.

ഉത്തര കടലാസ് മൂല്യനിര്‍ണ്ണയം നടത്തുന്നതിനിടയിലാണ് എല്ലാ ഉത്തരങ്ങളും ഒരേ രീതിയിലാണെന്ന് കണ്ടെത്തിയത്. സംഭവം അദ്ധ്യാപകര്‍ സര്‍വ്വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളും പുസ്തകം തുറന്നുവെച്ചാണ് പരീക്ഷയെഴുതിയതെന്ന് തെളിഞ്ഞത്. 


LATEST NEWS