അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ത്ഥിനിയെ സ്ഥലത്ത് ഇറങ്ങാനനുവദിക്കാത്ത കെ എസ് ആര്‍ടി സി ജീവനക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ത്ഥിനിയെ സ്ഥലത്ത് ഇറങ്ങാനനുവദിക്കാത്ത കെ എസ് ആര്‍ടി സി ജീവനക്കാര്‍

 കോഴിക്കോട്: അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ത്ഥിനിയെ സ്ഥലത്ത് ഇറങ്ങാനനുവദിക്കാത്ത കെ എസ് ആര്‍ടി സി ബസ് തടഞ്ഞ് പൊലീസ്. കോട്ടയം പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്നു വരികയായിരുന്ന പള്ളിക്കര കെ . സി അബ്ദുല്‍ അസീസിന്റെ മകളായ പതിനേഴുകാരിയ്ക്കാണ് കെ എസ് ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തു നിന്ന് ഈ ക്രൂരത നേരിടേണ്ടി വന്നത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് ബസ്‌ തടഞ്ഞു കുട്ടിയെ ഇറക്കുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തത് കോഴിക്കോട്ട് വരെയായിരുന്നു. എന്നാല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ബസ് കാസര്‍കോട്ടേയ്ക്കാണെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥിനി ബസില്‍ തന്നെയിരുന്നു. കണ്ടക്ടറോട് ചോദിച്ചപ്പോള്‍ മിന്നല്‍ ബസിന് ഒരു ജില്ലയുടെ കേന്ദ്രം കഴിഞ്ഞാല്‍ അടുത്ത ജില്ലാആസ്ഥാനത്തെ സ്റ്റോപ്പ് ഉണ്ടായിരിക്കു എന്നും അതിനാല്‍ തന്നെ പയ്യോളിയില്‍ നിര്‍ത്തില്ലെന്നും പറഞ്ഞു. ഇതിനാല്‍ കണ്ണൂര്‍ക്ക് 111രൂപ മുടക്കി വിദ്യാര്‍ത്ഥിനി ടിക്കറ്റെടുത്തു. ബസ്‌ ജീവനക്കാരുടെ നടപടി പിതാവിനെ വിളിച്ചറിയിക്കുകയും പിതാവ് പയ്യോളി സ്‌റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് പോലീസ് രണ്ടിടങ്ങളിലായി ബസിന് കൈകാണിച്ചു. എന്നാല്‍ ബസ് നിര്‍ത്താതെ പോയി. ഇതേ തുടര്‍ന്നാണ് ചോമ്പാല പോലീസ് ജീപ്പ് റോഡിനു കുറുകെയിട്ട് ബസ് തടഞ്ഞത്. അപ്പോള്‍ മൂന്നു മണിയായിരുന്നു. വിദ്യാര്‍ത്ഥിനി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി പത്തുമണികഴിഞ്ഞാല്‍ സ്ത്രീകളുടെ ആവശ്യപ്രകാരം ഏത് വാഹനവും നിര്‍ത്തണമെന്ന നിയമമുള്ളപ്പോഴാണ് ജീവനക്കാരുടെ ഈ അതിക്രമം.


LATEST NEWS