രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു.ഈ വർഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത് 1380 ഉദ്യോഗസ്ഥരാണ് . എ ഡി ജി പി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പർജൻ കുമാറിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.പത്ത് പേർക്കാരാണ് കേരളത്തിൽ നിന്നും ഉള്ളവരിൽ മെഡലിന് അർഹരായത്.മെഡലുകൾ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ രാഷ്ട്രപതി നൽകും.
ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്. ബി എസ് എഫ് ന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ് പി മഹാദേവനും, സിഐഎസ്എഫ് ലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പൊലീസ് മെഡലുണ്ട്.കമാന്റന്റ് സുധീർ കുമാറിനും രാഷ്ട്രപതിയുടെ മെഡൽ ലഭിക്കും.