വാട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ല : ദിലീപിന്‍റെ  വാദങ്ങളെ തള്ളി പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ല : ദിലീപിന്‍റെ  വാദങ്ങളെ തള്ളി പോലീസ്

കൊച്ചി:  വാട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ലെന്ന് പോലീസ്. പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം  ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പര്‍ വഴി കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്നും ഇത് സത്യവാങ്മൂലമായി കോടതിയെ അറിയിക്കുമെന്നും പോലീസ് അറിയിച്ചു.

സുനി ബ്ലാക്ക് മെയിലിങ് ചെയ്യുകയാണെന്ന വിവരം ദിലീപ് പരാതിപ്പെടാന്‍ വൈകിയെന്നായിരുന്നു പോലീസ് ദിലീപിനെതിരെ ഉന്നയിച്ച പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ സുനി കത്തയച്ച വിവരം ലോക്നാഥ് ബെഹ്റയെ നേരത്തെ തന്നെ വാട്സാപ്പിലൂടെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യഹർജിയിൽ വാദിച്ചത്.

എന്നാല്‍ മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതെന്നും ഏപ്രില്‍ 22നാണ് വിവരങ്ങള്‍ ധരിപ്പിച്ചതെന്നും പോലീസ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളെ തള്ളിക്കൊണ്ട് പോലീസ് അറിയിച്ചു. 

പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്നും വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി അടുത്ത വെള്ളിയാഴ്ചയാണ് വിശദമായി വാദം കേള്‍ക്കുന്നത്.   എഡിജിപി സന്ധ്യയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നത്.


LATEST NEWS