യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമർപ്പിക്കുന്നത്. 

ആക്രമണത്തിന് ഉപയോഗിച്ച് ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിലെ  പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ 14 ദിവസത്തേക്ക് കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌തിരുന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ജാ​മ്യം ന​ല്‍​കി​യാ​ല്‍ ക​ലാ​ല​യ​ത്തി​ല്‍ വീ​ണ്ടും ക​ലാ​പ​മു​ണ്ടാ​കു​മെ​ന്ന പോ​ലീ​സ് വാ​ദം അം​ഗീ​ക​രി​ച്ചാ​ണു തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി.

അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജത്തിന്‍റെ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

അതേസമയം, ശിവരഞ്ജിത്ത് കോണ്‍സ്റ്റബിള്‍ ജോലിക്കായി പിഎസ്‍സിയില്‍ നൽകിയ കായിക സർട്ടിഫിക്കറ്റുകള്‍ക്കായും കന്‍ഡോണ്‍മെന്‍റ് സിഐ അനിൽകുമാർ കത്തു നൽകും. സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപണം പരിശോധിക്കാനാണ് കത്ത് നൽകുന്നത്. 


LATEST NEWS