പൊന്പിള ഒരുമൈയുടെ നേതൃത്വത്തിൽ ഭൂസമരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊന്പിള ഒരുമൈയുടെ നേതൃത്വത്തിൽ ഭൂസമരം

മൂന്നാർ : ജൂലൈ ഒൻപതു മുതൽ മൂന്നാറിൽ പൊന്പിള ഒരുമൈയുടെ നേതൃത്വത്തിൽ ഭൂസമരം നടത്തുമെന്ന് ഗോമതി. സർക്കാർ കൊടുക്കുന്ന മൂന്ന് സെന്‍റ് സ്ഥലം വേണ്ടെന്നും ഒരേക്കർ തന്നെ വേണമെന്നും പൊന്പിള ഒരുമൈ ആവശ്യപ്പെട്ടു. ഭൂസമരത്തിന് ആംആദ്മി പിന്തുണ കൊടുക്കുമെന്നാണ് പ്രാഥമിക വിവരം.

അതേസമയം ഇനി സമരത്തിനു പോയാൽ കൊല്ലുമെന്ന് സിപിഎം ഭീഷണിപ്പെടുതിയതായി പൊന്പിള ഒരുമൈ നേതാവ് ഗോമതി അറിയിച്ചു. 
 


LATEST NEWS