തടവുകാര്‍ക്ക് മേല്‍  ഇനി കര്‍ശന നിയന്ത്രണം ; മൊബൈൽ ഡിറ്റക്റ്ററുകളും,   ലേസർ സ്കാനറുകളും വരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തടവുകാര്‍ക്ക് മേല്‍  ഇനി കര്‍ശന നിയന്ത്രണം ; മൊബൈൽ ഡിറ്റക്റ്ററുകളും,   ലേസർ സ്കാനറുകളും വരുന്നു

തിരുവനന്തപുരം: തടവുകാര്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണം വരുന്നു.  സെൻട്രൽ ജയിലുകളിൽ തടവുകാരുടെ മൊബൈൽ ഫോൺ കണ്ടെത്താൻ മൊബൈൽ ഡിറ്റക്റ്ററുകളും രാത്രി നിരീക്ഷണത്തിനു  ലേസർ സ്കാനറുകളും വരുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന മൊബൈൽ ഡിറ്റക്റ്ററുകളാണു പുതുതായി വാങ്ങുന്നത്. സമീപത്തെവിടെയെങ്കിലും മൊബൈൽ ഫോണോ മൊബൈൽ ഫോൺ ബാറ്ററിയോ ചാർജറോ ഉണ്ടെങ്കിൽ ഇതു കണ്ടെത്തും.

പൂജപ്പുര സെൻട്രൽ ജയിലിനകത്തെ ടവറിൽ ജയിലിനകത്തും പുറത്തുമുള്ള എല്ലാ ചലനവും രാത്രിയിൽ പോലും കണ്ടെത്താവുന്ന ലേസർ സ്കാനർ സ്ഥാപിക്കും. മുഴുവൻ ജയിലുകളിലും വൈദ്യുതി കമ്പിവേലികളും സ്ഥാപിക്കും. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജയിൽ ഉന്നതതല യോഗത്തിലാണു തീരുമാനം.  

ജയിലുകളിൽ തടവുകാർ പലരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ജയിൽ മേധാവി ഡിജിപി: ആർ.ശ്രീലേഖ ഉത്തരവിട്ടിരുന്നു. മുൻപു തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മൊബൈൽ ജാമറുകൾ തടവുകാർ ഉപ്പിട്ടു നശിപ്പിക്കുകയും  മൊബൈൽ ഫോൺ ഉപയോഗം തുടങ്ങുകയും ചെയ്തിരുന്നു.  

. സബ് ജയിലുകൾ അടക്കം 53 ജയിലുകളിലും നിലവിലെ മതിൽക്കെട്ടിനു മുകളിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കും.
 


LATEST NEWS