നു​ണ​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തിയ  ഒ​രു​കൂ​ട്ടം ജോ​ക്ക​ർ​മാ​രാ​ണ് ബി​ജെ​പി​ക്കാ​രെ​ന്നു    പ്ര​കാ​ശ് രാ​ജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നു​ണ​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തിയ  ഒ​രു​കൂ​ട്ടം ജോ​ക്ക​ർ​മാ​രാ​ണ് ബി​ജെ​പി​ക്കാ​രെ​ന്നു    പ്ര​കാ​ശ് രാ​ജ്

തൃ​ശൂ​ർ: നു​ണ​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തിയ  ഒ​രു​കൂ​ട്ടം ജോ​ക്ക​ർ​മാ​രാ​ണ് ബി​ജെ​പി​ക്കാ​രെ​ന്നു നടന്‍  പ്ര​കാ​ശ് രാ​ജ്.  ജ​നാ​ധി​പ​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ജ​നാ​ധി​പ​ത്യ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  അ​സ്വ​സ്ഥ​രാ​യ ക​ർ​ഷ​ക​രും പ​രാ​ജ​യ​പ്പെ​ട്ട സ​ന്പ​ദ്വ്യ​വ​സ്ഥ​യും തൊ​ഴി​ൽ​ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രു​മാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തെ സം​ഭാ​വ​ന.

പ​ത്തു​വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ത്തു​മാ​ത്ര​മേ ബി​ജെ​പി നാ​ടി​നോ​ടു​ചെ​യ്ത ദ്രോ​ഹം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യൂ എ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു.   ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​മാ​ത്രം വോ​ട്ടു​ക​ൾ​നേ​ടി രാ​ജ്യ​ത്തി​ന്‍റെ ത​ല​യി​ലെ​ഴു​ത്തു മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ കാ​ണി​ച്ചു​ത​ന്നു. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യാ​ണ് അ​വ​ർ മാ​റ്റി​മ​റി​ച്ച​ത്. എ​വി​ടേ​യ്ക്കാ​ണ് രാ​ജ്യം പോ​കു​ന്ന​തെ​ന്ന് ചി​ന്തി​ക്ക​ണം.വ​ർ​ഗീ​യ​ത​യും അ​ഴി​മ​തി​യു​മാ​ണ് രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ന്നും അ​ത് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​കാ​ശ് രാ​ജ് പറഞ്ഞു.