പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം: ​മ​ന്ത്രി കെ കെ ശൈലജ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം: ​മ​ന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: പ്രളയത്തിന് പുറമേ പകര്‍ച്ചവ്യാധി ദുരന്തം കൂടി സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ . പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. എലിപ്പനി വരാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്നും മന്ത്രി പറഞ്ഞു.  

കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക, രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച്.1. എന്‍.1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുന്നു.

പ്രളയ ജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ ഉപയോഗിക്കണം. എല്ലാ ക്യാമ്പുകളിലും ആശുപത്രികളിലും ഡോക്സിസൈക്ലിന്‍ ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കി. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നു​ക​ള്‍ മു​ട​ങ്ങാ​തെ ക​ഴി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര മാ​ര്‍​ഗ നി​ര്‍​ദേ​ശ​വും മ​രു​ന്നു​ക​ളും ക്യാ​മ്ബു​ക​ളി​ല്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. 

ഡ​യാ​ലി​സി​സ്, കീ​മോ​തെ​റാ​പ്പി തു​ട​ങ്ങി​യ തു​ട​ര്‍ ചി​കി​ത്സ വേ​ണ്ടി​വ​രു​ന്ന രോ​ഗി​ക​ള്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക്യാ​മ്ബു​ക​ളി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. ന​വ​ജാ​ത​ശി​ശു​ക്ക​ള്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കു​മു​ള്ള പ​രി​ച​ര​ണം ക്യാ​മ്ബു​ക​ളി​ല്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കാ​വു​ന്ന മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെന്നും മന്ത്രി അറിയിച്ചു.