സ്വകാര്യബസ് സമരം പിൻവലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വകാര്യബസ് സമരം പിൻവലിച്ചു

സ്വകാര്യബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം . തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ചെന്ന് ബസ് ഉടമകൾ പ്രതികരിച്ചു . സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട  ബുദ്ധിമുട്ട് മാനിക്കുന്നുവെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല . ആവശ്യങ്ങളിൽ പിന്നിട് ചർച്ചയാവാമെന്ന ഉറപ്പ് കിട്ടിയെന്ന് ഉടമകൾ  പ്രതികരിച്ചു.

സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു. 

സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ ബസ് പിടിച്ചെടുക്കുന്നത് തുടങ്ങി കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു