പി.എസ്.സി പരീക്ഷ ക്രമക്കേട്: ഉത്തരങ്ങള്‍ ചോര്‍ന്ന് കിട്ടിയെന്ന് സമ്മതിച്ച്‌ ശിവരഞ്ജിത്തും നസീമും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി.എസ്.സി പരീക്ഷ ക്രമക്കേട്: ഉത്തരങ്ങള്‍ ചോര്‍ന്ന് കിട്ടിയെന്ന് സമ്മതിച്ച്‌ ശിവരഞ്ജിത്തും നസീമും

തിരുവനന്തപുരം : പി.എസ്.സി കേരള പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് തുറന്നു സമ്മതിച്ച് പ്രതികളായ ശിവരഞ്ജിത്തും നസീമും. പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ജയിലിലാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. 

പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്‌എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചു.

അതേസമയം ചോദ്യങ്ങള്‍ പുറത്തുപോയതിനെക്കുറിച്ച്‌ വ്യക്തമായ മറുപടി പ്രതികളില്‍നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചില്ല. ചോദ്യം എങ്ങനെ പുറത്തെ പോയി എന്നത് സംബന്ധിച്ച്‌ പ്രതികള്‍മറുപടി നല്‍കുന്നില്ലായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.