നിപ്പ വൈറസ്‌ ബാധ: ഈ മാസം 16 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പ വൈറസ്‌ ബാധ: ഈ മാസം 16 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് പി.എസ്.സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവയ്‌ക്കാന്‍ തീരുമാനം. 

ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാറ്റമില്ലെന്നും മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി അറിയിച്ചു. 

നേരത്തെ മേയ് 26ന് നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയും നിപ്പയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.