പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്ക്തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് റൂറല്‍ എസ്പി ബേബി ജോര്‍ജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്ക്തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് റൂറല്‍ എസ്പി ബേബി ജോര്‍ജ്

കൊച്ചി: പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്ക്തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് റൂറല്‍ എസ്പി ബേബി ജോര്‍ജ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തി സമരം നടത്തുന്നത് ജനങ്ങളെയും പോലീസിനെയും കബളിപ്പിക്കാനാണ്. സമരത്തിന് പുറത്തു നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്- റൂറല്‍ എസ്പി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യറല്ലെന്നും സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. രണ്ടു ദിവസം മാത്രം പ്ലാന്റ് അടച്ചതുകൊണ്ട് സമരം നിര്‍ത്താന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച തീരുമാനിച്ചിരുന്നത്.

സിപിഐ അടക്കമുള്ള സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രകടനം നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു.

പുതുവൈപ്പിനില്‍ സമരക്കാര്‍ക്കു നേരെ നടന്ന പോലീസ് നടപടി തെറ്റെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയ സ്വഭാവമുള്ള സമരമല്ല പുതുവൈപ്പിനിലേതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ അതിജീവനത്തിനുള്ള സമരമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


LATEST NEWS