പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തുള്ള ജനങ്ങള്‍ക്ക് പോലീസ് മര്‍ദ്ദനം; വൈപ്പിനില്‍ ഇന്ന്‍   ഹര്‍ത്താല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തുള്ള ജനങ്ങള്‍ക്ക് പോലീസ് മര്‍ദ്ദനം; വൈപ്പിനില്‍ ഇന്ന്‍   ഹര്‍ത്താല്‍

കൊച്ചി∙ പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു  സമരം ചെയ്ത ജനങ്ങള്‍ക്ക് നേരെയുള്ള പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്  വൈപ്പിനില്‍ ഇന്ന്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍.   പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് പല തവണ ലാത്തി വീശുകയും . സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരായ നാട്ടുകാരുടെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നുണ്ട്, .

നാട്ടുകാരുമായി ചർച്ച നടത്താനും ഈ മാസം 21ന് യോഗം വിളിക്കാനും തീരുമാനിച്ചു. ഐഒസി പ്ലാന്റിലെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്ലാന്റ് അധികൃതർ കലക്ടർക്ക് ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് നീക്കം. എന്നാല്‍  കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് വന്നതെന്ന് സമരക്കാർ ആരോപിച്ചു .പുതുവൈപ്പിലെ പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നടപടി അംഗീകരിക്കില്ല.

ചർച്ചകളിലൂടെ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.</ രണ്ടു ദിവസം മുൻപു സമരക്കാർ ഹൈക്കോടതി ജംക്‌ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനവും പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചിരുന്നു. ഹൈക്കോടതി ജംക്‌ഷനിൽ സമരക്കാരെ തല്ലിച്ചതച്ച കൊച്ചി ഡിസിപി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്. ശർമ എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. വിഎസും, സിപിഐയും പോലീസ് നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്


LATEST NEWS