പരിസ്ഥിതി ചട്ടം ലംഘിച്ചു: പിവി അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍  വിശദീകരണം തേടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരിസ്ഥിതി ചട്ടം ലംഘിച്ചു: പിവി അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍  വിശദീകരണം തേടി

തിരുവനന്തപുരം: പരിസ്ഥിതി ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിശദീകരണം തേടി. കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്റെ പരാതിയിന്‍മേലാണ് സ്പീക്കര്‍ വിശദീകരണം തേടിയത്. പരിസ്ഥിതി ലംഘനങ്ങള്‍ നടത്തുന്ന പിവി അന്‍വര്‍ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നതിനെ ചോദ്യം ചെയ്തായിരുന്നു  കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ നൽകിയ പരാതി പരിഗണിച്ചാണ് സ്പീക്കറുടെ നടപടി.

ആരോപണ വിധേയനായ അൻവർ പിരിസ്ഥിതി സമിതി അംഗമായി തുടരുന്നത് ശരിയല്ലെന്നും  സുധീരന്‍റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 2,000 അടി ഉയരത്തിലുള്ള പരിസ്ഥിതി ദുർബലപ്രദേശമായ കക്കാടംപൊയിലിൽ എംഎൽഎ വാട്ടർ തീം പാർക്ക് നിർമിച്ചത് എല്ലാം ചട്ടങ്ങളും കാറ്റിൽപറത്തിയാണെന്ന് വിവിധ വകുപ്പുകളുടെ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന് പുറമേ ചീങ്കണ്ണിപാലയിൽ അനധികൃത തടയണ നിർമിച്ചതുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സുധീരന്‍റെ പരാതി. അന്‍വര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.