പൊന്നാനിക്കൊടുമുടിയിൽ അൻവർ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യും: കെ ടി ജലീൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊന്നാനിക്കൊടുമുടിയിൽ അൻവർ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യും: കെ ടി ജലീൽ

പൊന്നാനി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥി പിവി അൻവർ വിജയിക്കുമെന്ന് മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിക്കേണ്ടത് വർത്തമാനത്തിന്റെ അടങ്ങാത്ത തേട്ടമാണ്. പൊന്നാനിയിൽ ''കത്രിക'' ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും അൻവർ പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നു പറഞ്ഞത്. ആത്മവിശ്വാസമാണ് ഒരു പോരാളിയുടെ ഏറ്റവും വലിയ ആയുധം. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബി.ജെ.പിക്ക് ബദൽ സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവണമെങ്കിൽ മതേതര കക്ഷികളുടെ ഗവൺമെന്റിന് ഇടതുപക്ഷത്തിന്റെ മൂക്കുകയർ വേണം. കലർപ്പില്ലാത്ത മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന് ലോകസഭയിൽ അംഗബലമുണ്ടായാലേ നാം ആഗ്രഹിക്കുന്ന ഭരണകൂടം നിലവിൽ വരൂ. അല്ലെങ്കിൽ സെക്യുലരിസത്തിൽ മായം ചേർത്ത അർധ ഫാസിസ്റ്റ് ഭരണമാകും ഉണ്ടാവുക . ഇപ്പോഴുള്ള എല്ലാ തിൻമകളും കൂടിയോ കുറഞ്ഞോ അതേപടി തുടരും. ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിക്കേണ്ടത് വർത്തമാനത്തിന്റെ അടങ്ങാത്ത തേട്ടമാണ്. പൊന്നാനിയിൽ ''കത്രിക'' ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും അൻവർ പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നു പറഞ്ഞത്. ആത്മവിശ്വാസമാണ് ഒരു പോരാളിയുടെ ഏറ്റവും വലിയ ആയുധം. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ദുർവ്യാഖ്യാനത്തിനും ദോഷൈകദൃക്കുകൾ മുതിരേണ്ട. പൊന്നാനിക്കൊടുമുടിയിൽ അൻവർ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യും. സംശയമുള്ളവർ മെയ് 23 ന് രാവിലെ പത്തുമണി വരെ കാത്തിരിക്കുക.