രാഗമാധുരിയുമായി കൊച്ചിന്‍ ഹരിശ്രീ അംഗങ്ങള്‍  ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഗമാധുരിയുമായി കൊച്ചിന്‍ ഹരിശ്രീ അംഗങ്ങള്‍  ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് മെലഡിയുടെ മാധുര്യം പകര്‍ന്നാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടിയുടെ 178-ാമത് ലക്കം കടന്നു പോയത്. കൊച്ചിന്‍ ഹരിശ്രീയിലെ ഗായകരായ ജ്യോതിഷ് ബാബു, ജോയ്‌സ് ജോര്‍ജ്ജ് എന്നിവരായിരുന്നു പരിപാടി അവതരിപ്പിച്ചത്.

 

പിക്‌നിക് എന്ന സിനിമയില്‍ പ്രേം നസീര്‍ പാടി അഭിനയിച്ച യേശുദാസ് ഗാനം കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന ഗാനത്തോടെ ജ്യോതിഷാണ് പരിപാടി ആരംഭിച്ചത്. ശേഷം കാഴ്ചയില്‍ എന്ന സിനിമയിലെ മോഹം കൊണ്ട് ഞാന്‍ എന്ന ഗാനം ജോയ്‌സും ആലപിച്ചു. മൊത്തം പതിമ്മൂന്ന് പാട്ടുകളാണ് അവതരിപ്പിച്ചത്. അതില്‍ കല്യാണി എന്ന അഞ്ചാം ക്ലാസുകാരി അതിഥി ഗായിക പാടിയ മൂന്ന് പാട്ടുകള്‍ വ്യത്യസ്തമായി.

ആലുവ മുപ്പത്തടം സ്വദേശിയായ ജ്യോതിഷ് പ്രൊഫഷണല്‍ ഗാന രംഗത്ത് കഴിഞ്ഞ ഒരു വ്യാഴവട്ടമായയി സജീവമാണ്. അതില്‍ എട്ടു വര്‍ഷവും കൊച്ചിന്‍ ഹരിശ്രീയിലാണ്. നിരവധി ടിവി പരിപാടികളിലെയും സ്ഥിരം സാന്നിദ്ധ്യമാണ് ജ്യോതിഷ്.ടിവി പരിപാടികളിലെ സാന്നിദ്ധ്യമാണ് ജോയ്‌സ് ജോര്‍ജ്ജ്. ദുബായില്‍ താമസിക്കുന്ന കല്യാണി വിനോദ് രവിവര്‍മ്മന്‍ യാദൃശ്ചികമായാണ് പരിപാടിക്കെത്തിയതെങ്കിലും മൂന്നു പാട്ടുകള്‍ കൊണ്ട് സദസിനെ കയ്യിലെടുത്തു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസ് എന്നിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിച്ചു വരുന്നത്.


LATEST NEWS