തന്നെ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കി; പ്രതിഷേധത്തിനിടെ പൊലീസിനെ തടഞ്ഞിട്ടില്ല; ജയിലില്‍ നിരാഹാരസമരം തുടരുമെന്ന്‍ രാഹുല്‍ ഈശ്വര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്നെ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കി; പ്രതിഷേധത്തിനിടെ പൊലീസിനെ തടഞ്ഞിട്ടില്ല; ജയിലില്‍ നിരാഹാരസമരം തുടരുമെന്ന്‍ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കിയാണെന്ന് രാഹുല്‍ ഈശ്വര്‍. പ്രതിഷേധത്തിനിടെ പൊലീസിനെ തടഞ്ഞിട്ടില്ല. ‌ജയിലില്‍ നിരാഹാരസമരം തുടരുമെന്നും രാഹുല്‍ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞദിവസത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനു മേൽ ചുമത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശിയില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. 

പമ്പയിലെയും നിലയ്ക്കലിലെയും അക്രമങ്ങളില്‍ മുന്നൂറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 16 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 


LATEST NEWS