ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം,അതിന് ഭാഷയും മതവും സംസ്‌കാരവും തടസ്സമാകരുത്; രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം,അതിന് ഭാഷയും മതവും സംസ്‌കാരവും തടസ്സമാകരുത്; രാഹുല്‍ ഗാന്ധി

പത്തനാപുരം: സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മികച്ച ഉദാഹരണമാണ് കേരളം. അതുകൊണ്ടാണ് മത്സരിക്കാന്‍ കേരളം തെരഞ്ഞെടുത്തത്. വയനാട്ടിലെ മത്സരം രാജ്യത്തിനുള്ള സന്ദേശമാണ്. കേരളം രാജ്യത്തിനാകമാനം മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.പത്തനാപുരത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയാണ്.തുല്യമായ ഒരു ബന്ധത്തിന്റെ ഉദാഹരമാണ് കേരളം ലോകത്തോട് പറയുന്നത്. ഇത് മറ്റു രാജ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.

 ഏതെങ്കിലും ഒരു പ്രത്യേക ആശയത്തേക്കാളും ഞങ്ങള്‍ക്ക് വലുത് ഇവിടെയുള്ള ഓരോ വ്യക്തിയുടേയും ആശയങ്ങളും സൗന്ദര്യവും ഉള്‍ക്കൊള്ളുക എന്നതാണ്. ഇത് എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം. അതിന് ഭാഷയും മതവും സംസ്‌കാരവും തടസ്സമാകരുത്. കേരളത്തില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നത് അതിനോടൊപ്പം നില്‍ക്കുന്നതിനാലാണ്.

കശുവണ്ടി തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും മോദി സര്‍ക്കാര്‍ ചെയ്തില്ല. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ എപ്പോഴെങ്കിലും മോദി ശ്രമിച്ചിട്ടുണ്ടോ. ഈ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും അനില്‍ അംബാനിക്ക് നല്‍കിയ വാഗ്ദാനം മോദി പാലിച്ചിട്ടുണ്ട്. നരേന്ദ്ര മോദി തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് കോടികള്‍ നല്‍കിയെങ്കില്‍ അതേ കോടികള്‍  ഈ രാജ്യത്തെ പാവപ്പെട്ട നല്‍കാന്‍ സാധിക്കുമെന്ന ആശയം ഞങ്ങള്‍ക്കുണ്ട്. 

പര്യടനത്തിലെ ആദ്യപരിപാടിയായ പത്തനാപുരത്ത് ആര്‍എസ്എസിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. രാജ്യം ആര്‍എസ്എസില്‍ നിന്ന് വലിയ ആക്രമണം നേരിടുന്നുവെന്നും ആര്‍എസ്എസിന്റേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും തച്ചുതകര്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അഹിംസയിലൂടെ കോണ്‍ഗ്രസ് ഇതിനെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഈ രാജ്യത്തെ ഓരോ വ്യക്തിയും ഏത് മതത്തില്‍ പെട്ട ആളായാലും സന്തോഷത്തോടെ ഓരോ വ്യക്തിയും ജീവിക്കണം. കേരളം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ഇതുകൊണ്ടാണ് ഞാന്‍ കേരളം തിരഞ്ഞെടുത്തത്.