വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാന്ധിക്ക് ധൈ​ര്യ​മു​ണ്ടോ? വെ​ല്ലു​വിളിയുമായി ബി​ജെ​പി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാന്ധിക്ക് ധൈ​ര്യ​മു​ണ്ടോ? വെ​ല്ലു​വിളിയുമായി ബി​ജെ​പി

തിരുവനന്തപുരം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള. രാഹുല്‍ വന്നാല്‍ ബി.ഡി.ജെ.എസിന്റെ അനുമതിയോടെ കേന്ദ്ര നേതൃത്വം ശക്തമായ സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതൃയോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് അറുപത് ശതമാനം ന്യൂനപക്ഷജനസംഖ്യയുള്ള മണ്ഡലമാണെങ്കിലും എന്‍.ഡി.എ ശക്തമായ മത്സരം കാഴ്ചവയ്ക്കും. മണ്ഡലത്തിലെയും സമീപത്തെയും ജില്ലാഘടകങ്ങള്‍ എന്തിനും തയാറാണെന്നും പിള്ള പറഞ്ഞു. 

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ സ്മൃ​തി ഇ​റാ​നി​യെ ഇ​വി​ടെ​യും എ​തി​രാ​ളി​യാ​യി കൊ​ണ്ടു​വ​രാ​ന്‍ ബി​ജെ​പി സം​സ്ഥാ​ന- ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വെ​ല്ലു​വി​ളി.