പ്രളയക്കെടുതി: കേരളത്തിന്‍റെ പരസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയക്കെടുതി: കേരളത്തിന്‍റെ പരസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വയനാട്: പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസഹായത്തിനും, പരസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എടുക്കുന്നതിനും പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു. മഴക്കെടുതിയിൽ ഇരു പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി അറിയിച്ച രാഹുൽ ഗാന്ധി, പശ്ചിമഘട്ടത്തിലെ ഈ അതീവ പരസ്ഥിതി ലോല പ്രദേശത്തെ സന്തുലിതാവസ്ഥ താളം തെറ്റികിടക്കുന്നതായും അറിയിച്ചു.

പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം പ്രദേശത്ത് സ്ഥാപിക്കുന്നത് ഭാവിയിൽ വലിയ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ സഹായകമാകും. മനുഷ്യ - പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന് ദീർഘകാല പദ്ധതി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

നിരവധി പേരുടെ ജീവിതോപാധികൾ പ്രളയം മൂലം ഇല്ലാതായി. പ്രദേശത്തെ ആവാസവ്യവസ്ഥക്ക് സാരമായ കോട്ടം സംഭവിച്ചിട്ടുണ്ട്. വനനശീകരണവും, ക്വോറി - ഖനന പ്രവർത്തനങ്ങളും ഇതിന് കാരണമായതായി ചൂണ്ടിക്കാട്ടിയ രാഹുൽ, കാർഷിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി കർഷകർ ആത്മഹത്യ ചെയ്തതായും അറിയിച്ചു.