റെയില്‍വേ സ്റ്റേഷനുകളില്‍ അത്യാധുനിക വിശ്രമ മുറികള്‍  വരുന്നു; ആദ്യം കൊച്ചിയിലും തിരുവനന്തപുരത്തും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയില്‍വേ സ്റ്റേഷനുകളില്‍ അത്യാധുനിക വിശ്രമ മുറികള്‍  വരുന്നു; ആദ്യം കൊച്ചിയിലും തിരുവനന്തപുരത്തും 

കൊച്ചി:   റെയില്‍വേ സ്റ്റേഷനുകളില്‍ അത്യാധുനിക വിശ്രമ മുറികള്‍ ആരംഭിക്കുന്നു. ഐആര്‍സിടിസിയാണ് പദ്ധതി നടപ്പാകുന്നത്. സ്റ്റേഷനിലെത്തിയ ശേഷം   താമസിക്കാനായി ഹോട്ടലുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ പദ്ധതി പ്രയോജനകരമാകും. വിശ്രമത്തിന് പുറമേ ടിവി, ഇന്റര്‍നെറ്റ്, ഭക്ഷണം, ശുചിമുറി, തുണി നനയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയുണ്ടാകും

.  ഐആര്‍സിടിസിയുടെ വെബ്‌സെറ്റ് വഴി മുറികള്‍ റിസര്‍വ് ചെയ്യാം.  ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത് സ്റ്റേഷനുകളിലാണ് വിശ്രമമുറികള്‍ ആരംഭിക്കുന്നത്. അടുത്ത മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നത്.  മണ്ഡലകാലം കണക്കിലെടുത്ത് കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ വാട്ടര്‍ വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കും.  

തിരുവനന്തപുരത്ത് പഴയ ടിക്കറ്റ് ബുക്കിങ് കൗണ്ടറിലും എറണാകുളത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കേയറ്റത്തുമായാണ് അത്യാധുനിക വിശ്രമ മുറികള്‍ തയ്യാറാക്കുന്നത്.  വിശ്രമിക്കാന്‍  ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ തുടങ്ങി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖയുടെ കോപ്പി നല്‍കണം.  


LATEST NEWS