റെയില്‍വേ ട്രാക്ക് അറ്റകുറ്റപ്പണി; 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയില്‍വേ ട്രാക്ക് അറ്റകുറ്റപ്പണി; 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തൃശൂര്‍: എറണാകുളം ടൗണ്‍-അങ്കമാലി റെയില്‍വേ സെക്ഷനില്‍ ട്രാക് അറ്റകുറ്റപ്പണികള്‍ക്കായി 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. 

56370 എറണാകുളം-ഗുരുവായൂര്‍, 56375 ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകള്‍ വെള്ളി ദിവസങ്ങളിലൊഴികെ പൂര്‍ണമായും റദ്ദാക്കി. നേരത്തെ 18 വരെയാണ് റദ്ദാക്കിയിരുന്നത്.

തൃശൂര്‍ സ്‌റ്റേഷന്‍ വരെ 16342 തിരുവനന്തപുരം-മധുര / നിലമ്ബൂര്‍ അമൃത, രാജ്യറാണി എക്‌സ്പ്രസിന്റെ സമയം പുനഃക്രമീകരിച്ചു. 18 മുതല്‍ ഏപ്രില്‍ 24 വരെ പുതിയ സമയക്രമമാണ്. 

തിരുവനന്തപുരം-09.00, വര്‍ക്കല-09.35, കൊല്ലം-10.00, കരുനാഗപ്പള്ളി-10.33, കായംകുളം-10.50, മാവേലിക്കര-11.05, ചെങ്ങന്നൂര്‍-11.20, തിരുവല്ല-11.30, ചങ്ങനാശേരി-11.45, കോട്ടയം-12.15, എറണാകുളം നോര്‍ത്ത്-01.55, ഇടപ്പള്ളി-02.10, ആലുവ-02.20, തൃശൂര്‍-03.20.

16127 ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് വെള്ളി ദിവസങ്ങളിലൊഴികെ 19 മുതല്‍ ഏപ്രില്‍ 25 വരെ എറണാകുളം ജംക്ഷനില്‍ 2 മണിക്കൂര്‍ ക്രമീകരിക്കും.