ലൈംഗിക ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൈംഗിക ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗിക ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മഞ്ചേരിക്കേസില്‍പ്പെട്ടപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സോളാര്‍ കേസില്‍ ആ നിലപാട് സ്വീകരിക്കാത്തതെന്താണെന്ന ചോദ്യം മനസിലുണ്ടെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 

മഞ്ചേരി കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തത്. കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്യത്തിലും ഇതേ നിലപാടായിരുന്നു പര്‍ട്ടിയുടെത്. ആ സമീപനം സോളാര്‍ കേസില്‍ കാണിക്കാത്തത് എന്താണെന്ന ചോദ്യം മനസിലുണ്ട് ഉണ്ണിത്താന്‍ പറഞ്ഞു. 

ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത് വി.എം സുധീരനെ പുറത്താക്കാനാണെന്നും, സുധീരന്‍ മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറി എന്നും ഉണ്ണിത്താന്‍ ആരോപിച്ചു. സുധീരന്റെ സ്ഥാനത്യാഗം ദുരൂഹമാണെന്നും അനാരോഗ്യമല്ല അതിന് കാരണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു പരിപാടിയിലായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം.