രാജു നാരായണസ്വാമിക്ക് കേരള കേഡറിൽ മടങ്ങിയെത്താം; നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറി തല ശുപാർശ നടപ്പാക്കേണ്ടെന്നു മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജു നാരായണസ്വാമിക്ക് കേരള കേഡറിൽ മടങ്ങിയെത്താം; നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറി തല ശുപാർശ നടപ്പാക്കേണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറി തല ശുപാർശ നടപ്പാക്കേണ്ടെന്നു മുഖ്യമന്ത്രി. ഇക്കാര്യം രേഖപ്പെടുത്തി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതോടെ രാജു നാരായണ സ്വാമിക്ക് കേരള കേഡറിൽ തുടരാനാകും. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സ്വാമി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ തീർപ്പായാൽ രാജു നാരായണസ്വാമിക്ക് കേരള കേഡറിൽ മടങ്ങിയെത്താം.