രാജ്യസഭാസീറ്റ്: സുധീരന്‍റെ വാക്കുകള്‍ പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ ക്ഷതമേല്‍പ്പിച്ചു- കെ.സി.ജോസഫ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യസഭാസീറ്റ്: സുധീരന്‍റെ വാക്കുകള്‍ പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ ക്ഷതമേല്‍പ്പിച്ചു- കെ.സി.ജോസഫ്‌

തിരുവനന്തപുരം: എഐസിസി ജനറല്‍സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പരസ്യമായ വിമര്‍ശനം നടത്തിയ മുന്‍ കെ.പി.സി.സി.അധ്യക്ഷന്‍ വി.എം.സുധീരനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി കെ.സി.ജോസഫ്‌. സുധീരന്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നും അംഗന്‍വാടി കുട്ടികള്‍ പെരുമാറുന്നത് പോലെയാണ് സുധീരന്‍ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുധീരന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി കലാപക്കൊടി ഉയര്‍ത്തിയത് വളരെ വേദനാജനകമാണെന്നും ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ  ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തതെന്ന് കെ.സി.ജോസഫ്‌ കുറ്റപ്പെടുത്തി. പരസ്യ പ്രതികരണങ്ങലിലേക്ക് പോകരുത് എന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കികൊണ്ട് അദ്ദേഹം തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചു.