ഇനി രാമായണശീലുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനി രാമായണശീലുകള്‍

രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം  ആരംഭിക്കുന്നു.  മനസിന്റെ പരിവര്‍ത്തനം ലക്ഷ്യമാക്കുന്നതാണ് ഈ മാസം. രാമായണ മാസാചരണം അന്മീയമായ ആനന്ദത്തിന്റെ ആ നാളുകളിലേക്ക് ഉണരുകയാണ്. കര്‍ക്കിടകം മലയാളത്തിന്റെ പുണ്യ മാസങ്ങളില്‍ ഒന്നാണ്.  ഇനിയുള്ള ഒരുമാസക്കാലം രാമമയമാണ് എങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്തരീക്ഷത്തില്‍ അലയടിച്ച് രാമജപങ്ങള്‍ കാതുകളിലേക്കും മനസുകളിലേക്കും ചേക്കേറുന്നു. അതാണ് ഈ കര്‍ക്കിടകം പേറുന്ന പുണ്യം.

ബലിതര്‍പ്പണത്തിന്റെ മാഹാത്മ്യവും കര്‍ക്കിടകം നല്‍കുന്നു. പിതൃക്കള്‍ക്ക് ആത്മശാന്തി നേര്‍ന്ന് എള്ളും കറുകയും ചേര്‍ത്ത് സമര്‍പ്പിക്കുന്ന വെള്ളച്ചോറിന് ബലികാക്കകളെ കൈയ്യടിച്ചു ക്ഷണിക്കുന്ന കര്‍ക്കിടക കാഴ്ചകള്‍ മനുഷ്യ വിശ്വാസത്തില്‍ എപ്പോഴും നിറഞ്ഞ് നില്കുന്നു. അന്മാശാന്തി ലഭികാത്ത പിതൃക്കള്‍ക്ക്‌ വേണ്ടി  ബലിയര്‍പ്പിച്ചു  മോക്ഷം ലഭിക്കുമെന്ന് നമ്മള്‍ വിശ്വസിച്ച് പോരുന്നു.

കര്‍ക്കിടക മാസം പഞ്ഞമാസം എന്നാണ് പഴമക്കാര്‍ പറയാറ്. പഴയ കലത്തിലെ പലതിനേയും ഇപ്പോഴും ഓര്‍മപെടുത്തുന്നു. വര്‍ഷകാലം കഴിഞ്ഞു ആഹാരത്തിനായുള്ള പരക്കം പാച്ചിലുകള്‍ പണ്ട് നാട്ടിന്‍ പുറത്തെ സാധരണക്കാരുടെ വീട്ടിലെ പതിവ് കാഴ്ച്ചകളില്‍ ഒന്നാണ്. അതിനു ഇപ്പോഴും മാറ്റങ്ങള്‍ അതികം മാറ്റം ഒന്നും വന്നിട്ടല്ല. 

കര്‍ക്കിടക ചികിത്സയാണ് ഈ മാസത്തിന്റെ മറ്റൊരു സവിശേഷത. രോഗശമനങ്ങള്‍ക്കും ആരോഗ്യത്തിനും ഉന്‍മേഷത്തിനും കര്‍ക്കിടക കഞ്ഞി പ്രസിദ്ധമാണ്. ഉഴിച്ചിലും പിഴിച്ചിലും ധാരയും എണ്ണത്തോണിയും എല്ലാം ചേര്‍ന്ന ചികിത്സയെ മിക്കവരും ഇന്ന് ആശ്രയിക്കുന്നുണ്ട്. തപോധ്യാനത്തിന്റെ നാളുകളിലേക്കാണ് മലയാള മനസുകള്‍ ഇനി കടക്കുന്നത്. രാമനാമ ജപങ്ങള്‍ കര്‍ക്കിടക സന്ധ്യകളെ ഭക്തിസാന്ദ്രമാക്കുന്നു.

തിന്‍മയ്‌ക്കെതിരായ നന്‍മയുടെ വിജയമാണ് രാമായണം വിളിച്ചോതുന്നത്. സഹനത്തിന്റെയും സഹിഷ്ണുതയുടെയും തലങ്ങള്‍ അത് മനുഷ്യന് കാട്ടിക്കൊടുക്കുന്നു. സ്‌നേഹത്തിന്റെയും വിശ്വസത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. ഒരു കൊല്ലവര്‍ഷം ഈ മാസത്തോട് കൂടി അവസാനിക്കുകയാണ്. 30 നാളുകള്‍ക്കപ്പുറം പുതുപ്പിറവിയുമായി ചിങ്ങം എത്തുകയാണ്. ഓണം എന്ന മലയാളികളുടെ ഉത്സവത്തെ വരവേറ്റു പുതുവര്‍ഷപ്പുലരിക്കായി ഏവരും കാത്തിരിക്കുന്നു 


LATEST NEWS