സംസ്ഥാനത്ത് ഭരണമില്ല; ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു: ചെന്നിത്തല

സംസ്ഥാനത്ത് ഭരണമില്ല; ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു: ചെന്നിത്തല

സംസ്ഥാനത്ത് ഐഎഎശ്-സര്‍ക്കാര്‍ തര്‍ക്കം കാരണം ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഭരണത്തില്‍ ഐപിഎസുകാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് നിരാശയുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഭീതിയുടെ നിഴലിലാണ്.വിജിലന്‍സ് ഡയറക്ടറുടെ അപ്രീതിക്ക് പാത്രമാകുന്നവരെ പ്രതിചേര്‍ത്ത് എപ്പോഴാണ് കേസുകളുണ്ടാകുന്നതെന്ന് അറിയില്ല.ഭരണ സ്തംഭനമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിക്ക് ഭരിക്കാനറിയില്ല,സമരം ചെയ്യാനെ അറിയു.ഐഎഎസ് തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 


LATEST NEWS