എല്‍ഡിഎഫിന്റേത് വര്‍ഗീയത പ്രചരിപ്പിച്ച്‌ നേടിയ വിജയമെന്ന് രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍ഡിഎഫിന്റേത് വര്‍ഗീയത പ്രചരിപ്പിച്ച്‌ നേടിയ വിജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എല്‍ഡിഎഫിന്റേത് വര്‍ഗീയത പ്രചരിപ്പിച്ച്‌ നേടിയ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സമൂഹത്തിന് ഗുണകരമാണോയെന്ന് എല്ലാവരും പരിശോധിക്കണം. യുഡിഎഫിന്റെ ജനകീയ അടിത്തറക്ക് ഒരു പോറലുപോലും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതുകൊണ്ട്‌ ഇടതുമുന്നണി അഹങ്കരിക്കെണ്ടാതില്ല എന്നും ചെന്നിത്തല പറഞ്ഞു.

 

ഈ വിജയത്തോടെ ചെയ്ത കൂടിയ കാര്യങ്ങള്‍ കഴികിക്കളയാം എന്നുള്ളത് തെറ്റായ ധാരണയാണ്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം മൂഡസ്വര്‍ഗത്തിലാണ് എന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗീയ കാര്‍ഡിന് പുറമേ സര്‍ക്കാര്‍ മെഷിനറിയും ചെങ്ങന്നൂരില്‍ ദുരുപയോഗം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ തന്നെ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതായി ബോധ്യപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.

രാഷ്ട്രീയ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കും. ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.