ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​രി​ദൂ​രം സ്വീ​ക​രി​ക്കു​മെ​ന്ന എ​ന്‍​എ​സ്‌എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹം: ചെ​ന്നി​ത്ത​ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​രി​ദൂ​രം സ്വീ​ക​രി​ക്കു​മെ​ന്ന എ​ന്‍​എ​സ്‌എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സ​മ​ദൂ​രം വി​ട്ട് ശ​രി​ദൂ​രം സ്വീ​ക​രി​ക്കു​മെ​ന്ന എ​ന്‍​എ​സ്‌എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ എ​ന്‍​എ​സ്‌എ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യാ​ണെ​ന്നും യു​ഡി​എ​ഫ് അ​തി​നെ പൂ​ര്‍​ണ​മാ​യും പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും ചെന്നിത്തല പറഞ്ഞു. 

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ വി​ശ്വാ​സി​ക​ള്‍​ക്ക് എ​തി​രാ​ണെ​ന്നു പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല. എ​ന്‍​എ​സ്‌എ​സി​ന്‍റേ​ത് വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കി​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്ന്‍ പറഞ്ഞു.

നേ​ര​ത്തെ, ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന എന്‍.എസ്.എസ് നിലപാട് പുനപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സമുദായത്തിലെ അംഗങ്ങൾ പോലും അഗ്രഹിക്കുന്ന തീരുമാനമല്ല നേതൃത്വത്തിന്റേത്. എന്‍.എസ്.എസ് ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ആവശ്യമായ പരിഗണന കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.