സിപിഐഎം സെക്രട്ടറിയേറ്റിന്‍റെ നിലപാട് പൊതു സമൂഹത്തോടുള്ള വെല്ലുവിളി: മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസനിധിയിലെ ഫണ്ട്; രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സിപിഐഎം സെക്രട്ടറിയേറ്റിന്‍റെ നിലപാട് പൊതു സമൂഹത്തോടുള്ള വെല്ലുവിളി: മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസനിധിയിലെ ഫണ്ട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ എടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാട് കേരളത്തിന്റെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അധികാരത്തിലിരിക്കുമ്ബോള്‍ തങ്ങള്‍ എന്തും ചെയ്യുമെന്ന അഹങ്കാരത്തിന്റെ സ്വാരമാണിതെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് തിരികെ പാര്‍ട്ടി യോഗത്തിന് പോകാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പാര്‍ട്ടി ആവശ്യത്തിന് പോകാന്‍ മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസ നിധിയിലെ ഫണ്ട് എന്ന് സിപിഐഎം മനസ്സിലാക്കണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


LATEST NEWS