കോഴിക്കോട് യുവതിയ്ക്കു നേരെ പീഡന ശ്രമം  ; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് യുവതിയ്ക്കു നേരെ പീഡന ശ്രമം  ; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് കേസെടുത്തു

കോഴിക്കോട് :  സാക്ഷര കേരളത്തിന് അപമാനമായി മറ്റൊരു സംഭവം കൂടി. കോഴിക്കോട് മാവൂര്‍ റോഡിന് സമീപത്തു വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നവമാധ്യമങ്ങളിലാണ് ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

കഴിഞ്ഞ ദിവസം വൈകിട്ട് 5.45 ന് മാവൂര്‍ റോഡിലേക്ക് പോവുന്ന പോക്കറ്റ് റോഡില്‍ വെച്ച് ജോലി കഴിഞ്ഞു പോവുകയായിരുന്നു കുട്ടിയെയാണ്  പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ വഴിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

 

ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്. പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുമായിരുന്നുവെന്ന് നടക്കാവ് സി.ഐ ടി.കെ അഷ്‌റഫ് പറഞ്ഞു.