കെഎസ്ആര്‍ടിസി ബസില്‍ വെച്ച്‌ കന്യാസ്ത്രീക്ക് നേരെ പീഡനശ്രമം; ഡ്രൈവറിന് സസ്പെന്‍ഷൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎസ്ആര്‍ടിസി ബസില്‍ വെച്ച്‌ കന്യാസ്ത്രീക്ക് നേരെ പീഡനശ്രമം; ഡ്രൈവറിന് സസ്പെന്‍ഷൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച്‌ കന്യാസ്ത്രീയായ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയില്‍ തമ്ബാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13-നായിരുന്നു സംഭവം.  കോട്ടയത്ത് വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം നടക്കുമ്ബോള്‍ സന്തോഷ് കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 


LATEST NEWS