എലിപ്പനി: പ്രതിരോധ ഗുളിക സൗജന്യമായി നല്‍കും; ശനിയാഴ്ച ഡോക്‌സി ഡേ ആചരിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എലിപ്പനി: പ്രതിരോധ ഗുളിക സൗജന്യമായി നല്‍കും; ശനിയാഴ്ച ഡോക്‌സി ഡേ ആചരിക്കും


തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന്‍ എലിപ്പനി സാധ്യത കണക്കിലെടുത്ത് പ്രതിരോധ ഗുളിക സൗജന്യമായി നല്‍കും. പ്രളയ ബാധിത ജില്ലകളിലെ ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്ബുകള്‍, തെരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ഡോക്സി ബൂത്തുകള്‍ സ്ഥാപിച്ചാണ് ഡോക്സിസൈക്ലിന്‍ ഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വരുന്ന ശനിയാഴ്ച മുതല്‍ ആറ് ശനിയാഴ്ചകളില്‍ ഡോക്സി ഡേ ആയി ആചരിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണ് ഇക്കാര്യം. പ്രളയ ജലവുമായി സമ്ബര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് പോളിയോ വാക്സിന്‍ ക്യാമ്ബയിന്‍ പോലെ വിപുലമായ ക്യാമ്ബയിനാണ് ലക്ഷ്യമിടുന്നത്.

എലിപ്പനിയെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും ഡോക്സിസൈക്ലിന്‍ നേരിട്ടെത്തിക്കുന്നതിനും വേണ്ടിയാണ് ഡോക്സി ബൂത്തുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 17 ശനിയാഴ്ച ഡോക്സി ഡേയുടെ സംസ്ഥാനതല പ്രചാരണ പരിപാടിയ്ക്ക് തുടക്കമാകും.
 


LATEST NEWS