ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: ഈ ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ക്രിസ്മസിന് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായത് നെടുമ്പാശ്ശേരിയിലും പുതുവല്‍സരത്തിന് പാലാരിവട്ടവും ആയിരുന്നു. 

ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലവയളവില്‍ ഇത് 480.67 കോടി ആയിരുന്നു. ക്രിസ്മസിന്റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു.ക്രിസ്മസ് ദിനത്തില്‍ 40.6 കോടിയുടെ മദ്യ വില്‍പ്പന നടന്നു.


LATEST NEWS