സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. വ​യ​നാ​ട്, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഓ​ഗ​സ്റ്റ് 14 വ​രെ​യും ഇ​ടു​ക്കി​യി​ല്‍ ഓ​ഗ​സ്റ്റ് 13 വ​രെ​യും മ​റ്റ് ജി​ല്ല​ക​ളി​ല്‍ ഓ​ഗ​സ്റ്റ് 11 വ​രെ​യു​മാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി ഏ​ഴ് മു​ത​ല്‍ രാ​വി​ലെ ഏ​ഴ് വ​രെ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ സേ​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. 

ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ അതീവ ജാഗ്രതാ നിർദ്ദേശം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മാ​റി താ​മ​സി​ക്കു​വാ​ന്‍ ത​യാ​റാ​ക​ണം. പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​ര്‍ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍ എ​ന്നി​വ ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നിര്‍ദേശമുണ്ട്.