ദുരിതാശ്വാസ നിധിയിലേക്ക്  എം.എ യൂസഫലി അഞ്ച് കോടി രൂപ നൽകും:പിണറായി വിജയൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ നിധിയിലേക്ക്  എം.എ യൂസഫലി അഞ്ച് കോടി രൂപ നൽകും:പിണറായി വിജയൻ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വ്യവസായ പ്രമുഖനുമായ എം.എ യൂസഫലി അഞ്ച് കോടി രൂപ നൽകുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാൺ ജൂവലറി ഒരു കോടി രൂപ സംഭാവന നൽകുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
 കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സുമനസ്സുകൾ മുന്നോട്ടു വരികയാണ്. എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകാം എന്നറിയിച്ചു.  കല്യാൺ ജൂവലറി ഒരുകോടി രൂപ സംഭാവന നൽകും എന്നും അറിയിച്ചിട്ടുണ്ട്. 


LATEST NEWS