നവീകരണ പ്രവൃത്തികൾ ;ട്രെയിൻ ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവീകരണ പ്രവൃത്തികൾ ;ട്രെയിൻ ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ:പാളങ്ങളിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിനു പൂർണ നിയന്ത്രണം ഏർപ്പെടുത്തി.എറണാകുളം ടൗൺ‍–ഇടപ്പള്ളി റെയിൽവേ പാതയിലെ പാലങ്ങളിലാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത് .ശനി (11), ഞായർ (12), ചൊവ്വ(14) ദിവസങ്ങളിലാണ് നിയന്ത്രണം. ആറ് പാസഞ്ചറുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകും. കേരളത്തിൽ കനത്തെ മഴയെത്തുടർന്ന് ട്രെയിനുകളുടെ വേഗം ഇപ്പോൾ നിയന്ത്രിച്ചിട്ടുണ്ട്.

എറണാകുളം,തൃശൂർ,പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാരുൾപ്പെടെയുള്ളവർ വലയും. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന ചെന്നൈ–എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ഗുരുവായൂർ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചു. കൂടാതെ നാഗർകോവിൽ–മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകൾ അനുവദിച്ചിട്ടുണ്ട്. 


LATEST NEWS