തൃശൂരിൽ വാഹനാപകടം ; ഒരാൾ മരണപെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃശൂരിൽ വാഹനാപകടം ; ഒരാൾ മരണപെട്ടു

തൃശൂർ :  അമലനഗർ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി ബിനീഷ് മാത്യു (42) ആണ് മരിച്ചത്. തൃശൂർ-കോഴിക്കോട് ദേശീയ പാതയിൽ ‍ഞായറാഴ്ച പുലർച്ചെ ആറു മണിക്കായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ബിനീഷിന്റെ മൃതദേഹം തൃശൂർ അമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിൽ എത്തിക്കുമ്പോൾത്തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.


LATEST NEWS