മംഗളൂരുവില്‍ ലോറിയും ബസുകളും കൂട്ടിയിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മംഗളൂരുവില്‍ ലോറിയും ബസുകളും കൂട്ടിയിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു

ഭട്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഡ്രൈവര്‍ മരിച്ചു. ഗോവയില്‍ നിന്ന് കേരളത്തിലേക്ക് മീന്‍ കയറ്റി വരുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ മഞ്ചേശ്വരം സ്വദേശി ജി.എം. നിഹാദി അബ്ദുല്ലയാണ്(35) മരിച്ചത്. മൂന്നു ബസും ഒരു ലോറിയും കൂട്ടിയിടിച്ചാണ്​ അപകടമുുണ്ടായത്​. മംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന 'ഗണേശ്' ബസും ലോറിയും ആദ്യം കൂട്ടിയിടിച്ചു. അമിത വേഗത്തില്‍ വന്ന 'സുഗമ' എന്ന മറ്റൊരു ബസ് ആദ്യം അപകടം വരുത്തിയ  ബസ്സിന് പിന്നില്‍ ഇടിച്ചു തകര്‍ന്നു. അതിനു പിന്നാലെ ഹുബ്ബള്ളി ഭാഗത്തേക്ക് കുതിച്ച  'ഗണേശ്' എന്നു തന്നെ പേരുള്ള മ​െറ്റാരു ബസും ഇടിക്കുകയായിരുന്നു.

ലോറിയുമായി ഇടിച്ച ഗണേശ് ബസ് ഡ്രൈവര്‍ നാഗേഷ്(32), സുഗമ ബസ് ഡ്രൈവര്‍ ഗൌസ് സാഹിബ്(58), ക്ലീനര്‍ ലോകേഷ്(24), മൂന്നു ബസ്സുകളിലെ യാത്രക്കാരായ സമ്പ ശങ്കര്‍ ഷെട്ടി(65), നാരായണ ഷെട്ടി(65), ദിവ്യ നാഗരാജ് ഷെട്ടി(34), സഭാഷ്(44), കെ.പ്രശാന്ത്(38), ഗണേഷ് വെങ്കിടേഷ്(36), ശങ്കര്‍ ഷെട്ടി(65), മോഹന്‍ദാസ്(46), സിന്ദ്ര ഷെട്ടി(65), വിജയ് സുന്ദര ഷെട്ടി(50) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.


 


LATEST NEWS