കനത്ത മഴ; ഭൂതത്താൻകെട്ട് റോഡ് രണ്ടായി പിളർന്ന്​ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്ത മഴ; ഭൂതത്താൻകെട്ട് റോഡ് രണ്ടായി പിളർന്ന്​ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

കൊച്ചി: തെക്കൻ ജില്ലകളില്‍ കാലവർഷക്കെടുതി തുടരുന്നു. ഇടുക്കിയിലും ആലപ്പുഴയിലും ഉരുൾ പൊട്ടലും വ്യാപക കൃഷിനാശവും ഉണ്ടായതായി റിപ്പോർട്ട്​ ചെയ്യപ്പെട്ടു. കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയിൽ ഭൂതത്താൻകെട്ട് റോഡ് രണ്ടായി പിളർന്ന്​ ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു.

റോഡ്‌ തകര്‍ന്നുണ്ടായ ഗർത്തത്തിലേക്ക് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഭൂതത്താൻകെട്ട് ഐപ്പിള്ളിൽ വീട്ടിൽ ജയൻ (36)  സഹോദരൻ വിജയൻ (33) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചയായതിനാല്‍ വൻ ദുരന്തം ഒഴിവായി. ഇവിടേക്കുള്ള ബസ് സർവീസുകളും  നിലച്ചു. ഇടമലയാർ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാർഗ്ഗമായ ഭൂതത്താൻകെട്ട് ഡാമിന് 200 മീറ്റർ അകലെ ജംഗിൾ പാർക്കിന് മുന്നിലുള്ള റോഡാണ് രണ്ടായി പിളർന്നത്.