ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍; ഭൂമി ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍; ഭൂമി ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള നി​ര്‍​മാ​ണ​ത്തി​ന് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ നി​യ​മ മാ​ര്‍​ഗം തേ​ടാ​നും തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും റ​വ​ന്യൂ സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. 2500 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂമിയുടെ വിലനിര്‍ണയം നടത്തി ആ തുക കോടതിയില്‍ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഉടമസ്ഥാവകാശം ഇപ്പോള്‍ ആരോപിക്കുന്ന വ്യക്തികള്‍ക്ക് കോടതി വിധി അനുകൂലമാണെങ്കില്‍ അവര്‍ക്ക് ആ പണം നല്‍കും. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാനാണ് ഇന്ന് ചേര്‍ന്ന യോ​​ഗത്തില്‍ തീരുമാനം ആയിരിക്കുന്നത്.

റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ. ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.