ശബരിമല യുദ്ധഭൂമി ആക്കരുത്; നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ല: അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല യുദ്ധഭൂമി ആക്കരുത്; നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ല: അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലിൽ

നിലയ്ക്കല്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല നിലയ്ക്കലിലെത്തി. നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്ന് കണ്ണന്താനം പറഞ്ഞു. ശബരിമലയെ യുദ്ധഭൂമി ആക്കുന്നത് ശരിയല്ല. ഭക്തരെ പൊലീസ് നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല. ശബരിമലയിലെത്തിയത് സൗകര്യങ്ങള്‍ വിലയിരുത്താനാണെന്നും കണ്ണന്താനം പറഞ്ഞു.

അതിനിടെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും,സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നിലും അര്‍ദ്ധരാത്രിയോടെ സംഘപരിവാർ  പ്രതിഷേധം നടത്തി. ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി  ഒരുമണിയ്ക്ക് ശേഷമാണ് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം അരങ്ങേറിയത്. ദേവസ്വംബോര്‍ഡ് ജങ്ഷനില്‍ വെച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.