ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രിയെ മുൻനിർത്തി വിമർശനങ്ങളെ പ്രതിരോധിക്കാൻ 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജനകൂട്ടായ്മ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രിയെ മുൻനിർത്തി വിമർശനങ്ങളെ പ്രതിരോധിക്കാൻ 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജനകൂട്ടായ്മ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രിയെ മുൻനിർത്തി വിമർശനങ്ങളെ പ്രതിരോധിക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഈ മാസം 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജനകൂട്ടായ്മ നടത്തും. 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങളും ഉണ്ടാകും.

കോടതി വിധിക്ക് പിന്നാലെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡ‍ിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.ഈ മാസം 30ന് മുമ്പ് എല്ലാ ജില്ലകളിലും വിശദീകരണ യോഗം ചേരും. ശബരിമല സ്ത്രീപ്രവേശനവിധിയുടെ പേരിൽ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമമെന്നും എൽഡിഎഫ്.

കോൺഗ്രസ്സും ബിജെപിയും സാമുദായിക സംഘടനകളും സംസ്ഥാന സർക്കാറിനെതിരായ പ്രചാരണം ശക്തമാക്കുമ്പോഴാണ് ചെറുക്കാനുള്ള ഇടതുമുന്നണി തീരുമാനം. വിധി നടപ്പാക്കേണ്ടതിൻറെ ആവശ്യകതയും എതിർക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും തുറന്ന് കാണിക്കാനാണ് ശ്രമം. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.