സന്നിധാനം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈയ്യേറിയ സംഭവത്തില്‍ ഡി.ജി.പി ലോക് നാഥ് ബെഹറ ഐ.ജി എം.ആര്‍ അജിത് കുമാറിനോട് വിശദികരണം തേടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്നിധാനം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈയ്യേറിയ സംഭവത്തില്‍ ഡി.ജി.പി ലോക് നാഥ് ബെഹറ ഐ.ജി എം.ആര്‍ അജിത് കുമാറിനോട് വിശദികരണം തേടി

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷണത്തിനിയി ശബരിമല നടതുറന്നപ്പോള്‍ പ്രതിഷേധക്കാര്‍ പതിനെട്ടാംപടി  കൈയേറി ആചാരലംഘനം നടത്തിയ സംഭവത്തില്‍ ഡി.ജി.പി ലോക് നാഥ് ബഹ്ര തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത്ത് കുമാറിനോട് വിശദികരണം അവശ്യപ്പെട്ടു. പോലിസിന്റെ സുരക്ഷാവലയം ഭേദിച്ച് പ്രതിഷേധക്കാര്‍ പതിനെട്ടാം പടി കൈയേറിയതും സേനയുടെ മെഗാഫോണ്‍ ഉപയോഗിച്ച് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിപ്പിച്ചതും കുറ്റകരമായ വീഴ്ചയായിട്ടാണ് സര്‍ക്കാരും ഡി.ജി.പിയും നോക്കിക്കാണുന്നത്. 

സുരക്ഷാ ചുമതലയ്ക്കായി സര്‍ക്കാര്‍ ആദ്യം നിയോഗിച്ച ഐ.ജി പി.വിജയനും ഇന്റലിജന്‍സ് മേധാവി വിനോദ് കുമാറും അവധിയില്‍ പ്രവേശിച്ചത് ശബരിമല ഡ്യൂട്ടിയോട് താത്പര്യം ഇല്ലാത്തതിനാലാണന്നൊണ് കരുതുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ചിട്ടുമുണ്ട്. പ്രതിഷേധം മുന്നില്‍ കണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നതും പൊലീസ് നേടിരുന്ന വിമര്‍ശനമാണ്. സന്നിധാനത്ത് പ്രതിഷേധക്കാരെ കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കില്ലെന്ന തീരുമാനവും പാളിയിരുന്നു.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ സന്നിധാനം പൊലീസ് സ്റ്റേഷന്‍ കവാടവും പതിനെട്ടാംപടിയും ഉപരോധിച്ചപ്പോഴും നിയന്ത്രണ ചുമതല എസ്.പിമാര്‍ക്ക് നല്‍കി ഐ.ജി മുറിക്കുള്ളില്‍ തന്നെ തങ്ങുകയായിരുന്നു എന്നാണ് ആരോപണം. മുറിയുടെ പിന്നിലെ വരാന്തയില്‍ ഇറങ്ങിനിന്ന് സംഭവങ്ങള്‍ വീക്ഷിച്ചിട്ടും പുറത്തിറങ്ങാതിരുന്നത് സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.


LATEST NEWS