രാഷ്ട്രീയ സമരമാണെങ്കിൽ തെരുവില്‍ നടത്തണം;കോടിയേരി ബാലകൃഷ്ണൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയ സമരമാണെങ്കിൽ തെരുവില്‍ നടത്തണം;കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: ശബരിമലയിലെ സമരത്തിൽനിന്ന് സംഘപരിവാർ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ സമരമാണെങ്കിൽ തെരുവില്‍ ആശയപ്രചരണത്തിന് തയാറാകണം. ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി കണ്ണൂരിൽ വ്യക്തമാക്കി.

രാഷ്ട്രീയ സമരത്തിന്റെ പേരിൽ ഭക്തരെ ബുദ്ധിമുട്ടിക്കരുത്. കോടതി വിധിയെ അംഗീകരിക്കുന്നു. എന്നാൽ സ്ത്രീകളോടു ശബരിമലയ്ക്കു പോകാൻ‌ സിപിഎം പറഞ്ഞിട്ടില്ല. യുഡിഎഫ് സംഘം പമ്പയിൽനിന്ന് മടങ്ങുന്നത് എന്തുകൊണ്ടെന്നു വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.