ശബരിമലയിൽ വീണ്ടും തന്ത്രി ആയി നിയമിക്കണമെന്നാവശ്യപ്പെട്ടു മുന്‍തന്ത്രി കണ്ഠരര് മോഹനരര് ഹൈക്കോടതിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയിൽ വീണ്ടും തന്ത്രി ആയി നിയമിക്കണമെന്നാവശ്യപ്പെട്ടു മുന്‍തന്ത്രി കണ്ഠരര് മോഹനരര് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ തന്ത്രി ആയി നിയമിക്കണമെന്നാവശ്യപ്പെട്ടു മുന്‍തന്ത്രി കണ്ഠരര് മോഹനരര് ഹൈക്കോടിതിയെ സമീപിച്ചു. കഴിഞ്ഞ 12 വര്‍ഷമായി തന്ത്രി സ്ഥാനത്തു നിന്നു അകാരണമായി മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും നിയമനത്തിനു ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹർജി. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ശബരിമലയില്‍ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കഴിഞ്ഞ 16 നു ചുമതലയേറ്റിരുന്നു. തന്ത്രി കണ്ഠരര് രാജീവര് ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്മണ്‍ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് ചുമതലയേറ്റത്